കാൾസൻ ചാന്പ്യൻ
Sunday, June 9, 2024 12:14 AM IST
സ്റ്റാവഞ്ചർ (നോർവെ): ലോക ഒന്നാം നന്പർ പുരുഷ ചെസ് താരം മാഗ്നസ് കാൾസൻ നോർവെ ചെസ് ടൂർണമെന്റിൽ ചാന്പ്യൻപട്ടം സ്വന്തമാക്കി. 17.5 പോയിന്റുമായാണ് നോർവെ താരം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
അമേരിക്കയുടെ ഹികാരു നാകാമുറ (15.5), ഇന്ത്യയുടെ പ്രഗ്നാനന്ദ (14.5) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.