ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഐ​​​​സി​​​​സി ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​​​ക്കാ​​​​യി ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കൂ എ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡ് (ബി​​​​സി​​​​സി​​​​ഐ) വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ശു​​​​ക്ല പ​​​​റ​​​​ഞ്ഞു. ഐ​​​​സി​​​​സി ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി മു​​​​ത​​​​ൽ മാ​​​​ർ​​​​ച്ച് വ​​​​രെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ക്കും.

ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നാ​​​​യി ഇ​​​​ന്ത്യ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു പോ​​​​യേ​​​​ക്കി​​​​ല്ലെ​​​​ന്ന മാ​​​​ധ്യ​​​​മ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കി​​ടെ​​യാ​​​​ണി​​​​ത്. 2008-ലെ ​​​​ഏ​​​​ഷ്യാ ക​​​​പ്പി​​​​ന് ശേ​​​​ഷം, ഭീകരപ്രവർത്തനം കാ​​​​ര​​​​ണം ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ പാ​​​​കി​​​​സ്ഥാ​​​​നി​​​​ൽ ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളൊ​​​​ന്നും ക​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല.


2012 ഡി​​​​സം​​​​ബ​​​​ർ മു​​​​ത​​​​ൽ 2013 ജ​​​​നു​​​​വ​​​​രി വ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നു​​​​ശേ​​​​ഷം ഐ​​​​സി​​​​സി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ലും ഏ​​​​ഷ്യാ ക​​​​പ്പി​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ടീം ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു.​​​​ അ​​​​ഞ്ച് വ്യ​​​​ത്യ​​​​സ്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ല്ലാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ലാ​​​​ഹോ​​​​റി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.