ജൂണിയർ ബാസ്കറ്റ്
Thursday, April 18, 2024 1:53 AM IST
പാലക്കാട്: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനു പാലക്കാട് ആതിഥ്യമരുളും. മുണ്ടൂർ എഴക്കാട് യുവക്ഷേത്ര കോളജിൽ നാളെമുതൽ 24 വരെയാണു ചാന്പ്യൻഷിപ്.
29 വർഷത്തിനുശേഷമാണു പാലക്കാട് ജില്ല സംസ്ഥാന ചാന്പ്യൻഷിപ്പിനു വേദിയാകുന്നത്. ചാന്പ്യൻഷിപ്പിന്റെ ഭാഗമായി 21 നു രാവിലെ 10 ന് റഫറി ക്ലിനിക് ഉണ്ടായിരിക്കും.