സിംസൺ അന്തരിച്ചു
Friday, April 12, 2024 12:22 AM IST
ന്യൂയോർക്ക്: അമേരിക്കൻ മുൻ ഇതിഹാസ ഫുട്ബോളർ (അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ്) ഒ.ജെ. സിംസൺ (76) അന്തരിച്ചു. കാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
1994ൽ മുൻ ഭാര്യയെയും അവരുടെ സുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായിരുന്നു. 2007ൽ സായുധപിടിച്ചുപറി, കടത്തിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളെത്തുടർന്ന് അറസ്റ്റിലായി, 33 വർഷം ജയിൽ ശിക്ഷ ലഭിച്ചു. 2017ലാണ് പരോൾ ലഭിച്ചത്.
അമേരിക്കൻ ഫുട്ബോളിനു പുറമേ, ടെലിവിഷൻ അവതാരകൻ, ഹോളിവുഡ് നടൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.