ജ​യ്പു​ർ: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ ചേ​സിം​ഗി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 2024 സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി.

ഹോം ​മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ മൂ​ന്ന് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി. 19-ാം ഓ​വ​റി​ൽ എ​റി​ഞ്ഞ കു​ൽ​ദീ​പ് സെ​ൻ 20 റ​ൺ​സ് വ​ഴ​ങ്ങി​യ​താ​ണ് രാ​ജ​സ്ഥാ​ന്‍റെ തോ​ൽ​വി​ക്കു കാ​ര​ണം. സ്കോ​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 196/3 (20). ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് 199/7 (20).

ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലും (44 പ​ന്തി​ൽ 72), സാ​യ് സു​ദ​ർ​ശ​നും (29 പ​ന്തി​ൽ 35) ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സി​ൽ തി​ള​ങ്ങി. 11 പ​ന്തി​ൽ 24 റ​ൺ​സു​മാ​യി റ​ഷീ​ദ് ഖാ​ൻ പു​റ​ത്താ​കാ​തെ നി​ന്നു. ഗു​ജ​റാ​ത്തി​നു വേ​ണ്ടി ചാ​ഹ​ൽ ര​ണ്ടും കു​ൽ​ദീ​പ് സെ​ൻ മൂ​ന്നും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

തു​ട​ർ​ച്ച​യാ​യ നാ​ല് ജ​യ​ത്തി​നു​ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഹോം ​ഗ്രൗ​ണ്ടി​ൽ ടോ​സ് ഭാ​ഗ്യം ല​ഭി​ച്ചി​ല്ല. ടോ​സ് നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

ഗു​ജ​റാ​ത്ത് പേ​സ​ർ​മാ​രാ​യ ഉ​മേ​ഷ് യാ​ദ​വി​നെ​യും സ്പെ​ൻ​സ​ർ ജോ​ണ്‍​സ​നെ​യും രാ​ജ​സ്ഥാ​ൻ ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ൾ അ​നാ​യാ​സം നേ​രി​ട്ടു. 19 പ​ന്തി​ൽ അ​ഞ്ച് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 24 റ​ണ്‍​സ് നേ​ടി​യ ജ​യ്സ്വാ​ളി​നെ നി​ർ​ഭാ​ഗ്യം പി​ടി​കൂ​ടി.


ഉ​മേ​ഷ് യാ​ദ​വി​ന്‍റെ പ​ന്തി​ൽ സ്കൂ​പ്പ് ഷോ​ട്ടി​നു ശ്ര​മി​ച്ച ജ​യ്സ്വാ​ൾ വി​ക്ക​റ്റി​നു പി​ന്നി​ൽ മാ​ത്യു വേ​ഡി​ന്‍റെ ഗ്ലൗ​സി​ൽ അ​വ​സാ​നി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ സ്പി​ന്ന​ർ റ​ഷീ​ദ് ഖാ​നെ പ​ന്തേ​ൽ​പ്പി​ച്ച ഗി​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ച്ചു. 10 പ​ന്തി​ൽ എ​ട്ട് റ​ണ്‍​സു​മാ​യി നി​ന്ന ബ​ട്‌ല​ർ പു​റ​ത്ത്.

സ​ഞ്ജു-​പ​രാ​ഗ്

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു​വേ​ണ്ടി 17-ാം സീ​സ​ണി​ൽ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​യ്ക്കു​ന്ന റി​യാ​ൻ പ​രാ​ഗും ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണും ക്രീ​സി​ൽ ഒ​ന്നി​ക്കു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 130 റ​ണ്‍​സ് നേ​ടി. 78 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​ത്.

48 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം റി​യാ​ൻ പ​രാ​ഗ് 76 റ​ണ്‍​സ് നേ​ടി. 38 പ​ന്തി​ൽ ഏ​ഴ് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 68 റ​ണ്‍​സു​മാ​യി സ​ഞ്ജു സാം​സ​ണ്‍ പു​റ​ത്താ​കാ​തെ​നി​ന്നു. 2024 ഐ​പി​എ​ൽ എ​ഡി​ഷ​നി​ൽ ഇ​രു​വ​രു​ടെ​യും മൂ​ന്നാം അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്.