ആഴ്സണൽ രക്ഷപ്പെട്ടു
Thursday, April 11, 2024 2:02 AM IST
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഒന്നാംപാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം കളത്തിൽ തോൽവിയിൽനിന്ന് ആഴ്സണൽ രക്ഷപ്പെട്ടു. ലിയനാർഡോ ട്രൊസാർഡ് (76’) നേടിയ ഗോളിൽ ആഴ്സണൽ 2-2ന് ബയേണ്‍ മ്യൂണിക്കുമായി സമനിലയിൽ പിരിഞ്ഞു.
ബുകായോ സാക്ക (12') ആഴ്സണലിന്റെ ആദ്യ ഗോൾ നേടി. സെർജ് ഗ്നാബ്രി (18'), ഹാരി കെയ്ൻ (32' പെനാൽറ്റി) എന്നിവരാണ് ബയേൺ മ്യൂണിക്കിനായി വലകുലുക്കിയത്.