ഈസ്റ്റ് ബംഗാളിനു ജയം
Monday, April 8, 2024 3:25 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ്ബംഗാൾ 2-1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചു. സൗൾ ക്രെസ്പോ (19’), ക്ലീറ്റൻ സിൽവ (73’) എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്. 60-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി ബംഗളൂരുവിനായി ഒരു ഗോൾ മടക്കി.