ബാസ്കറ്റ്ബോൾ കോച്ച്സ് ക്ലിനിക്ക് സമാപിച്ചു
Monday, April 8, 2024 3:25 AM IST
ആലപ്പുഴ: ഇന്ത്യൻ ദേശീയ ടീം കോച്ചും വേൾഡ് അസോസിയേഷൻ ഓഫ് ബാസ്ക്കറ്റ്ബോൾ കോച്ച് ഇൻസ്ട്രക്ടറുമായ വെസെലിൻ മാറ്റിക്കിന്റെ നേതൃത്വത്തിൽ ത്രിദിന ബാസ്കറ്റ്ബാൾ ക്ലിനിക് ആലപ്പുഴ വൈഎംസിഎയിൽ സമാപിച്ചു. കേരളത്തിലുടനീളമുള്ള 130 ബാസ്കറ്റ് ബോൾ പരിശീലകർ വർക് ഷോപ്പിൽ പങ്കെടുത്തു.
കേരളത്തിൽനിന്നുള്ള മുൻ ഇന്ത്യൻ പരിശീലകരായ സി.വി. സണ്ണിയും പി. സി. ആന്റണിയും ശിൽപശാലയിൽ പങ്കെടുത്തു. സ്റ്റാലിൻ റാഫേലും ഫിബ കമ്മീഷണർ ഡോ. പ്രിൻസ് കെ. മറ്റത്തിലും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.