കിവീസ് പോരാട്ടം
Sunday, March 3, 2024 1:47 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ്-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ നിലയിൽ. രണ്ടു ദിവസവും ഏഴു വിക്കറ്റും ശേഷിക്കേ കിവീസിനു ജയിക്കാൻ 258 റണ്‍സ് കൂടി വേണം. രചിൻ രവീന്ദ്രയും (56), ഡാരൽ മിച്ചലുമാണ് (12) ക്രീസിൽ. സ്കോർ: ഓസ്ട്രേലിയ 383, 164, ന്യൂസിലൻഡ് 179, 111/3.
204 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയൻ ബാറ്റർമാർക്ക് അധികനേരം നിൽക്കാനായില്ല. ഗ്ലെൻ ഫിലിപ്സിന്റെ അഞ്ചു വിക്കറ്റ്, മൂന്നു വിക്കറ്റ് നേടിയ മാറ്റ് ഹെൻറി, രണ്ടു വിക്കറ്റ് നേടിയ ടിം സൗത്തി എന്നിവർ ഓസീസിനെ തകർത്തു. 41 റണ്‍സ് നേടിയ നഥാൻ ലിയോണാണ് ടോപ് സ്കോറർ.
കാമറൂണ്‍ ഗ്രീൻ (34), ട്രാവിസ് ഹെഡ് (29), ഉസ്മാൻ ഖ്വാജ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. 369 റണ്‍സ് ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കിവീസിന് 59 റണ്‍സിലെത്തിയപ്പോൾ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ടോം ലാഥം (8), വിൽ യംഗ് (15), കെയ്ൻ വില്യംസണ് (9) എന്നിവരാണ് പുറത്തായത്. ലിയോണ്‍ രണ്ടും ഹെഡ് ഒരു വിക്കറ്റും വീഴ്ത്തി.