ടൂ​​​റി​​​ൻ: അ​​​ർ​​​കാ​​​ഡി​​​യു​​​സ് മി​​​ലി​​​ക്കി​​​ന്‍റെ ഹാ​​​ട്രി​​​ക്കും വെ​​​സ്റ്റേ​​​ണ്‍ മാ​​​ക്കെ​​​നി​​​യു​​​ടെ ര​​​ണ്ട് അ​​​സി​​​സ്റ്റു​​​ക​​​ളും യു​​​വ​​​ന്‍റ​​​സി​​​നു ജ​​​യ​​​മൊ​​​രു​​​ക്കി. കോ​​​പ്പ ഇ​​​റ്റാ​​​ലി​​​യ ഫു​​​ട്ബോ​​​ൾ സെ​​​മി ഫൈ​​​ന​​​ലി​​​ൽ യു​​​വ​​​ന്‍റ​​​സ് 4-0ന് ​​​ഫ്രോ​​​സി​​​നോ​​​ണി​​​നെ തോ​​​ല്പി​​​ച്ച് സെ​​​മി​​​യി​​​ലെ​​​ത്തി. ഒ​​​രു ഗോ​​​ൾ കെ​​​ന​​​ൻ യി​​​ൽ​​​ഡി​​​സി​​​ന്‍റെ വ​​​ക​​​യാ​​​യി​​​രു​​​ന്നു.


11-ാം മി​​​നി​​​റ്റി​​​ൽ പെ​​​നാ​​​ൽ​​​റ്റി​​​യി​​​ലൂ​​​ടെ ഗോ​​​ള​​​ടി തു​​​ട​​​ങ്ങി​​​യ മി​​​ലി​​​ക് 38-ാം മി​​​നി​​​റ്റി​​​ൽ മാ​​​ക് കെ​​​നി​​​യു​​​ടെ ക്രോ​​​സി​​​ൽ​​​നി​​​ന്ന് ര​​​ണ്ടാം ഗോ​​​ളും നേ​​​ടി. 48-ാം മി​​​നി​​​റ്റി​​​ൽ പോ​​​ളി​​​ഷ് താ​​​രം ഹാ​​​ട്രി​​​ക് തി​​​ക​​​ച്ചു. 61-ാം മി​​​നി​​​റ്റി​​​ൽ മാ​​​ക് കെ​​​നി​​​യു​​​ടെ പാ​​​സി​​​ൽ യി​​​ൽ​​​ഡി​​​സ് യു​​​വ​​​ന്‍റ​​​സി​​​ന്‍റെ നാ​​​ലാം ഗോ​​​ൾ നേ​​​ടി.