ദക്ഷിണാഫ്രിക്കൻ സഫാരി
Friday, December 8, 2023 10:43 PM IST
ഡർബൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം നാളെ. മൂന്നു മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം നാളെ കിംഗ്സ്മെഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.
ഐസിസി ഏകദിന ലോകകപ്പിലെ കിരീട നഷ്ടത്തിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നടന്ന അഞ്ചു മത്സരങ്ങളുടെ ട്വന്റി-20 പരന്പര സൂര്യകുമാർ യാദവ് നയിച്ച യുവ ടീം 4-1ന് നേടിയിരുന്നു. ഈ പോരാട്ടമികവ് ദക്ഷിണാഫ്രിക്കയിൽ ആവർത്തിക്കാനാണ് സൂര്യകുമാറും സംഘവും ലക്ഷ്യമിടുന്നത്.
2024 ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കയെന്ന ലക്ഷ്യമാണ് ഇന്ത്യക്ക്. സൂര്യകുമാറിനെക്കൂടാതെ ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, റിങ്കു സിംഗ് എ്ന്നിവരുടെ ബാറ്റിംഗിലാണ് പ്രതീക്ഷകൾ.
ബൗളിംഗിൽ ലോക ഒന്നാം നന്പർ രവി ബിഷ്ണോയിക്കൊപ്പം രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് ചേരുന്പോൾ സ്പിൻ ശക്തമാകും.