ബം​​ഗ്ലാ​​ദേ​​ശ് മുന്നോട്ട്
ബം​​ഗ്ലാ​​ദേ​​ശ് മുന്നോട്ട്
Friday, December 8, 2023 10:43 PM IST
മി​​ർ​​പു​​ർ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന് 30 റ​​ണ്‍​സ് ലീ​​ഡ്. വെ​​ളി​​ച്ച​​ക്കു​​റ​​വു​​മൂ​​ലം മൂ​​ന്നാം ദി​​വ​​സം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പൂ​​ർ​​ണ​​മാ​​യി ന​​ഷ്ട​​മാ​​യി. ര​​ണ്ടാം ദി​​വ​​സം മ​​ഴ മൂ​​ലം ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​​ണ്ടു വി​​ക്ക​​റ്റി​​ന് 38 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ബം​​ഗ്ലാ​​ദേ​​ശ്. സ​​ക്കീ​​ർ ഹ​​സ​​ൻ (16), റ​​ണ്ണൊ​​ന്നു​​മെ​​ടു​​ക്കാ​​തെ മോ​​മി​​നു​​ൾ ഹ​​ഖ് എ​​ന്നി​​വ​​രാ​​ണ് ക്രീ​​സി​​ൽ.
ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 172 റ​​ണ്‍​സി​​നെ​​തി​​രേ ബാ​​റ്റ് ചെ​​യ്ത ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 180 റ​​ണ്‍​സി​​ൽ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.


ഗ്ലെ​​ൻ ഫി​​ലി​​പ്സി​​ന്‍റെ അ​​ർ​​ധ സെ​​ഞ്ചു​​റി പ്ര​​ക​​ട​​ന​​മാ​​ണ് കി​​വീ​​സി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ എ​​ട്ട് റ​​ണ്‍​സ് ലീ​​ഡ് ന​​ൽ​​കി​​യ​​ത്. അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 55 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ മൂ​​ന്നാം ദി​​വ​​സം തു​​ട​​ങ്ങി​​യ കി​​വീ​​സി​​നെ ഗ്ലെ​​ൻ ഫി​​ലി​​പ്സാ​​ണ്( 87) ത​​ക​​ർ​​ച്ച​​യി​​ൽ നി​​ന്നും ര​​ക്ഷി​​ച്ച​​ത്. കെ​​യ്ൽ ജെ​​മി​​സ​​ണ്‍ (20), ഡാ​​ര​​ൽ മി​​ച്ച​​ൽ (18), ടിം ​​സൗ​​ത്തി (14) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.