ഇംഗ്ലണ്ടിനു ജയം
Friday, December 8, 2023 2:50 AM IST
നോർത്ത് സൗണ്ട് (ആന്റിഗ്വ): വെസ്റ്റ് ഇൻഡീസിനെതിരേയുള്ള രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനു ജയം. ആറു വിക്കറ്റ് ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പരയിൽ 1-1ന് ഒപ്പമെത്തി. നാളെയാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരം. സ്കോർ: വെസ്റ്റ് ഇൻഡിസ് 39.4 ഓവറിൽ 202. ഇംഗ്ലണ്ട് 32.5 ഓവറിൽ 206/4.
ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഷായി ഹോപ് (68), ഷെർഫെൻ റുഥർഫോർഡ് (63) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ വെസ്റ്റ് ഇൻഡീസ് 39.4 ഓവറിൽ 202 റണ്‍സ് നേടി. സാം കരൺ, ലിയാം ലിവിംഗ്സറ്റണ് എന്നിവർ മൂന്നും ഗസ് അറ്റ്കിൻസണും റെഹാൻ അഹമ്മദും രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ വിൽ ജാക്സ് (73), ജോസ് ബട്ലർ (58*), ഹാരി ബ്രൂക്ക് (43*) എന്നിവരുടെ പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ജയത്തിലെത്തി.