ബാസ്കറ്റ്: കേരളത്തിനു ജയം, തോൽവി
Tuesday, December 5, 2023 12:59 AM IST
ലുഥിയാന: 73-ാമത് ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു ജയവും തോൽവിയും. ഗ്രൂപ്പ് ബിയിൽ കേരള വനിതകൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
ആദ്യദിനം ഡൽഹിയെ തോൽപ്പിച്ച കേരള വനിതകൾ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയെ 61-56നു തകർത്തു. നിലവിലെ ഫൈനലിസ്റ്റുകളാണ് കേരളം.
അതേസമയം, പുരുഷ വിഭാഗത്തിൽ ഗ്രൂപ്പ് ബിയിൽ കേരളം ഡൽഹിക്കു മുന്നിൽ തോൽവി സമ്മതിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 74-72നായിരുന്നു ഡൽഹി ജയം സ്വന്തമാക്കിയത്.