ബംഗളൂരുവിന് മൂന്നാം തോൽവി
Wednesday, November 1, 2023 2:39 AM IST
ഭുവനേശ്വര്‍: ഐഎസ്എല്‍ ഫുട്ബോളില്‍ ഒഡീഷ എഫ്സി 3-2ന് ബംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. രണ്ടു ഗോളിനു ലീഡ് ചെയ്തശേഷമാണ് ബംഗളൂരുവിന്റെ തോല്‍വി. ഒഡീഷയ്ക്കായി പ്യൂട്ട (23’), ഐസക് (45’), എമി റണവാദെ (60’) എന്നിവര്‍ വലകുലുക്കി. ബംഗളൂരുവിനായി സുനില്‍ ഛേത്രി (8’), റയന്‍ വില്യംസ് (18’) എന്നിവര്‍ ഗോള്‍ നേടി.