ഏഷ്യൻ ഗെയിംസിന് ഇന്നു തുടക്കം
Saturday, September 23, 2023 12:59 AM IST
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസിന്റെ 19-ാം എഡിഷന് ചൈനയിലെ ഹാംഗ്ഷൗവിൽ ഇന്ന് ഒൗദ്യോഗിക തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ ഹാംഗ്ഷൗ ഒളിന്പിക് സ്പോർട്സ് സെന്ററിലാണ് (ബിഗ് ലോട്ടസ്) ഉദ്ഘാടന പരിപാടികൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പരിപാടിയിൽ പങ്കെടുക്കും.