ഗണ്ണേഴ്സ് ജയം
Tuesday, September 19, 2023 12:14 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനു ജയം. എവേ പോരാട്ടത്തില്‍ ഗണ്ണേഴ്സ് 1-0ന് എവര്‍ട്ടണിനെ തോല്‍പ്പിച്ചു.
ലിയാന്‍ഡ്രൊ ട്രൊസാര്സ് നേടിയ (69') ഗോളിലായിരുന്നു ആഴ്സണല്‍ ജയം. 2017നുശേഷം ഹോം മത്സരത്തില്‍ ആഴ്സണലിനെതിരേ പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ് പരാജയപ്പെടുന്നത് ഇതാദ്യമാണ്.
അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റ ുമായി ആഴ്സണല്‍ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ സിറ്റി (15), ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (13), ലിവര്‍പൂള്‍ (13) എന്നീ ടീമുകളാണ് ലീഗ് പോയിന്റ ടേബിളില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.