ഇന്റർ ഡെർബി
Monday, September 18, 2023 1:09 AM IST
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ 2023-24 സീസണിലെ ആദ്യ മിലാൻ ഡെർബിയിൽ ഇന്ററിനു ജയം. ഇന്റർ മിലാൻ 5-1ന് എസി മിലാനെ തകർത്തു.
1974 മാർച്ചിനുശേഷം സീരി എയിൽ ഇന്റർ മിലാൻ എസി മിലാനെതിരേ അഞ്ച് ഗോൾ നേടുന്നത് ഇതാദ്യം. എസി മിലാനെതിരേ തുടർച്ചയായി ഇന്റർ മിലാന്റെ അഞ്ചാം ജയമാണ്. ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി അഞ്ച് മിലാൻ ഡെർബിയിൽ ഇന്റർ ജയിക്കുന്നത്.
യുവന്റസ് 3-1ന് ലാസിയൊയെ തോൽപ്പിച്ചപ്പോൾ നാപൊളിയും ജെനോവയും 2-2 സമനിലയിൽ പിരിഞ്ഞു. ലീഗിൽ നാല് മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഇന്റർ മിലാനാണ് ഒന്നാമത്.