ഒഡീഷ സ്മരണയിൽ ഇന്ത്യൻ, ഓസീസ് താരങ്ങൾ
Thursday, June 8, 2023 2:42 AM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനു മുന്പ് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ, ഓസ്ട്രേലിയൻ താരങ്ങളും അന്പയർമാരും. ഇരു ടീമിലെയും താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണു കളിക്കാനിറങ്ങിയത്. ഒഡീഷ ട്രെയിൻ അപകടത്തിൽ 275 പേർ മരിച്ചതായാണ് കണക്ക്.