അഫ്ഗാനെ ലങ്ക തകർത്തു
Sunday, June 4, 2023 11:31 PM IST
ഹന്പൻടോട്ട: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ആതിഥേയരായ ശ്രീലങ്കയ്ക്കു മിന്നും ജയം. 132 റണ്സിന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. ഇതോടെ മൂന്നു മത്സര പരന്പര 1-1നു സമനിലയിലെത്തി. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 323/6. അഫ്ഗാനിസ്ഥാൻ 42.1 ഓവറിൽ 191.
കുശാൽ മെൻഡിസ് (78), ദിമുത് കരുണരത്നെ (52) എന്നിവരുടെ അർധസെഞ്ചുറികളും പതും നിസാങ്ക (43), സമരവിക്രമ (44) എന്നിവരുടെ ബാറ്റിംഗുമാണ് ശ്രീലങ്കയെ 323ൽ എത്തിച്ചത്. അഫ്ഗാനിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (57), ഇബ്രാഹിം സദ്രാൻ (54) എന്നിവർ അർധസെഞ്ചുറി നേടി.