ഹോക്കി: ഇന്ത്യക്കു തകർപ്പൻ ജയം
Sunday, June 4, 2023 12:18 AM IST
ന്യൂഡൽഹി: ജൂണിയർ വനിതാ ഏഷ്യ കപ്പ് ഹോക്കിയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ഇന്ത്യക്കു മിന്നും ജയം. ഇന്ത്യ 22-0ന് ഉസ്ബക്കിസ്ഥാനെ തകർത്തെറിഞ്ഞു. ഇന്ത്യയുടെ അനു ഇരട്ട ഹാട്രിക് സ്വന്തമാക്കി. 13, 29, 30, 38, 43, 51 മിനിറ്റുകളിലായിരുന്നു അനുവിന്റെ ഗോൾ നേട്ടം.
ഇന്ത്യക്കുവേണ്ടി വൈഷ്ണവി ഭാൽക്കെ (3, 56), മുംതാസ് ഖാൻ (6, 44, 47, 60), സുനെലിത ടോപ്പൊ (17, 18), മഞ്ജു ചോർസ്യ (26), ദീപിക സോറെങ്ക് (19, 25), ദീപിക (32, 44, 46, 57), നീലം (48) എന്നിവരും ഗോൾ സ്വന്തമാക്കി. മത്സരം പകുതി സമയം പിന്നിട്ടപ്പോൾ 10-0ന് ഇന്ത്യ ലീഡ് നേടിയിരുന്നു. പൂളിൽ ഇന്ത്യയുടെ അടുത്ത മത്സരം നാളെ മലേഷ്യക്കെതിരേയാണ്.