സിറ്റി തോറ്റു
Tuesday, May 30, 2023 12:24 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കു തോൽവി. എതിരില്ലാത്ത ഒരു ഗോളിനു ബ്രന്റ്ഫോഡാണു സിറ്റിയെ പരാജയപ്പെടുത്തിയത്. 85-ാം മിനിറ്റിൽ ഏതൻ പിനോക്കാണു ബ്രന്റ്ഫോഡിന്റെ വിജയഗോൾ നേടിയത്. കിരീടം നേടിയതിനെത്തുടർന്നു പ്രമുഖ താരങ്ങളില്ലാതെയാണു സിറ്റി കളിക്കാനിറങ്ങിയത്.
മറ്റൊരു മത്സരത്തിൽ, ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളിനു വൂൾവ്സിനെ കീഴടക്കി. ഗ്രനിറ്റ് ഷാക്കയുടെ (11’, 14’) ഇരട്ട ഗോളുകൾക്കു പുറമേ ബുകായോ സാക, ഗബ്രിയേൽ ജിസ്യുസ്, യാക്കുബ് കിവിയർ എന്നിവരാണു ഗണ്ണേഴ്സിനായി ഗോളുകൾ നേടിയത്. ലിവർപൂൾ-സതാംപ്ടണ് മത്സരം നാലുഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. ലിവർപൂളിനായി ഡിയോഗോ ജോട്ടയും സതാംപ്ടണായി കമാൽദീൻ സുലേമാനയും ഇരട്ടഗോളുകൾ നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളിനു ഫുൾഹാമിനെ തോൽപ്പിച്ചു. ജേഡൻ സാഞ്ചോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണു യുണൈറ്റഡിനായി ലക്ഷ്യംകണ്ടത്. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ലീഡ്സ് യുണൈറ്റഡിനെയും (4-1) ലെസസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെയും (2-1) ആസ്റ്റൻ വില്ല ബ്രൈറ്റനെയും (2-1) എവർട്ടണ് ബേണ്മൗത്തിനെയും (1-0) പരാജയപ്പെടുത്തി. ചെൽസി-ന്യൂകാസിൽ മത്സരവും ക്രിസ്റ്റൽ പാലസ്-നോട്ടിംഗ്ഹാം ഫോറസ്റ്റ് മത്സരവും സമനിലയിൽ പിരിഞ്ഞു.