ലിവർപൂൾ ചാമ്പ്യന്‍സ് ലീഗിനില്ല
Sunday, May 28, 2023 2:11 AM IST
ലിവർപൂൾ: അടുത്ത സീസണിലെ ചാന്പ്യൻസ് ലീഗിനു യോഗ്യത നേടാനാകാതെ ലിവർപൂൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെൽസി പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ്, ലിവർപൂൾ ചാന്പ്യൻസ് ലീഗിൽനിന്നു പുറത്തായത്. ഇതോടെ അടുത്ത സീസണിൽ ടീം യൂറോപ്പ ലീഗ് കളിക്കേണ്ടിവരും.