യുവെയ്ക്കു തിരിച്ചടി
Wednesday, May 24, 2023 12:19 AM IST
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ സാന്പത്തിക തിരിമറിയുടെ പേരിൽ യുവന്റസിനെതിരേ വീണ്ടും നടപടി. 2022-23 സീസണ് ലീഗ് റൗണ്ടിൽ യുവന്റസിന്റെ 10 പോയിന്റ് വെട്ടിക്കുറയ്ക്കും.
69 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന യുവന്റസ് ഇതോടെ ഏഴാം സ്ഥാനത്തേക്കു പതിച്ചു. അടുത്ത സീസണിൽ യൂറോപ്യൻ പോരാട്ടങ്ങളിൽനിന്നു യുവന്റസ് പുറത്തായി.
നാപ്പൊളി, ലാസിയോ, ഇന്റർ മിലാൻ, എസി മിലാൻ ടീമുകളാണു യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളിൽ. ലീഗ് റൗണ്ടിൽ രണ്ടു മത്സരങ്ങൾ വീതം ശേഷിക്കുന്നുണ്ട്.