നീരജ് നന്പർ 1
Monday, May 22, 2023 11:27 PM IST
ദോഹ: പുരുഷ ജാവലിൻത്രോയിൽ ലോക ഒന്നാം നന്പറായി ഇന്ത്യയുടെ ഒളിന്പിക് ചാന്പ്യൻ നീരജ ചോപ്ര. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. നീരജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്.
ഒളിന്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റാണ് നീരജ് ചോപ്ര. ലോക ചാന്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സിനേക്കാൾ 22 പോയിന്റ് മുന്നിലാണ് നീരജ് ചോപ്ര. നീരജിന് 1455ഉം ആൻഡേഴ്സണ് പീറ്റേഴ്സിന് 1433ഉം പോയിന്റാണ്. ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് നീരജ് ചോപ്ര 2023 സീസണ് ആരംഭിച്ചത്.