ബുംറയ്ക്കു പകരം സന്ദീപ്
Saturday, April 1, 2023 1:37 AM IST
മുംബൈ: ഐപിഎൽ 2023 ട്വന്റി-20 ക്രിക്കറ്റ് സീസണിൽ പേസർ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. മലയാളി താരം സന്ദീപ് വാര്യർ ആണ് ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുംബൈ ഇന്ത്യൻസിലെത്തിയത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളെ മുന്പ് പ്രതിനിധീകരിച്ചിരുന്നു. 50 ലക്ഷം രൂപയ്ക്കാണു മുംബൈ സന്ദീപ് വാര്യരെ സ്വന്തമാക്കിയത്