ടോട്ടൻഹാം തോറ്റു
Monday, March 6, 2023 12:14 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്ട്സ്പുറിന് അപ്രതീക്ഷിത തോൽവി. പോയിന്റ് ടേബിളിൽ രണ്ടാം പകുതിയിലുള്ള വൂൾവ്സ് 1-0ന് ടോട്ടൻഹാമിനെ അട്ടിമറിച്ചു.
അവസാന നാല് എവേ പോരാട്ടത്തിൽ ടോട്ടൻഹാമിന്റെ മൂന്നാം തോൽവിയാണ്. ആഴ്സണൽ 3-2ന് ബേണ്മത്തിനെയും ചെൽസി 1-0ന് ലീഡ്സിനെയും ആസ്റ്റണ്‍ വില്ല 1-0ന് ക്രിസ്റ്റൽ പാലസിനെയും കീഴടക്കി.