മാഞ്ചസ്റ്റർ യുണൈറ്റഡ് x ന്യൂകാസിൽ ഫൈനൽ
Friday, February 3, 2023 2:47 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും ഏറ്റുമുട്ടും. 2017നുശേഷം ആദ്യ ട്രോഫിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. 1955നുശേഷം ഒരു കിരീടത്തിനായാണ് ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിനിറങ്ങുക. ഈമാസം 26നാണ് ഫൈനൽ പോരാട്ടം.
സെമിയിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഇരുപാദങ്ങളിലുമായി 0-5നു കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യപാദത്തിൽ 3-0നും രണ്ടാം പാദത്തിൽ 2-0നുമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. ന്യൂകാസിൽ യുണൈറ്റഡ് ഇരുപാദങ്ങളിലുമായി 3-1ന് സതാംപ്ടണിനെയാണ് സെമിയിൽ തോൽപ്പിച്ചത്.