എറിക്സണ് പുറത്ത്
Wednesday, February 1, 2023 12:44 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണ് പരിക്കേറ്റ് പുറത്ത്.
കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ചുരുങ്ങിയത് മൂന്നു മാസം എറിക്സണിനു പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. എഫ്എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തിനിടെയായിരുന്നു എറിക്സണിനു പരിക്കേറ്റത്.
2022-23 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 29 മത്സരങ്ങളിൽ ഇറങ്ങിയ എറിക്സണ്, രണ്ട് ഗോൾ നേടുകയും ഒന്പത് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.