ഒന്നുറപ്പിച്ച് ബാഴ്സ
Tuesday, January 24, 2023 12:25 AM IST
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജയം. റയൽ അത്ലറ്റിക് ക്ലബിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയപ്പോൾ, ഗെറ്റഫയെ ഒരു ഗോളിനാണു ബാഴ്സ കീഴടക്കിയത്.
കരിം ബെൻസേമ, ടോണി ക്രൂസ് എന്നിവർ റയലിനായും പെഡ്രി ബാഴ്സയ്ക്കായും ഗോൾ നേടി. 17 മത്സരങ്ങളിൽ 44 പോയിന്റുള്ള ബാഴ്സ 41 പോയിന്റാണു റയലിനുള്ളത്.