മാർ അത്തനേഷ്യസ് ഫുട്ബോൾ: ചേലേമ്പ്ര ഫൈനലിൽ
Saturday, January 21, 2023 12:03 AM IST
ആലുവ: മാർ അത്തനേഷ്യസ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ചേലേന്പ്ര നാരായണൻ നായർ മെമ്മോറിയൽ എച്ച്എസ്എസ് ഫൈനലിൽ.
ആദ്യ സെമി ഫൈനൽ മത്സരത്തിൽ മലപ്പുറം ചേലേമ്പ്ര സ്കൂൾ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തിരുവനന്തപുരം പൂവാർ. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയാണ് തോല്പിച്ചത്. ഇന്നത്തെ രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂളും മലപ്പുറം എംഐസിഇഎം ഹയർ സെക്കൻഡറി സ്കൂളും തമ്മിൽ ഏറ്റുമുട്ടും.