സിമയോണിക്കാലം കഴിഞ്ഞു
Wednesday, January 11, 2023 12:37 AM IST
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ അർജന്റൈൻ പരിശീലകൻ ഡിയേഗൊ സിമയോണിയുഗത്തിനു പരിസമാപ്തി. ഈ സീസണ് അവസാനിക്കുന്നതോടെ ക്ലബ് വിടുകയാണെന്നു സിമയോണി അധികൃതരെ അറിയിച്ചു. 11 വർഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായിരുന്നശേഷമാണു സിമയോണി ക്ലബ് വിടുന്നത്.
രണ്ട് സ്പാനിഷ് ലാ ലിഗ, രണ്ട് യുവേഫ യൂറോപ്പ ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് തവണ യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയ നേട്ടങ്ങൾ സിമയോണിയുടെ കീഴിൽ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്.