ലൂസൈലിനു പുറത്തു തീപിടിത്തം
Sunday, November 27, 2022 1:36 AM IST
ദോഹ: അർജന്റീന x മെക്സിക്കോ മത്സരം നടന്ന ലൂസൈൽ സ്റ്റേഡിയത്തിനു പുറത്ത് വൻ തീപിടിത്തം. മത്സരത്തിന്റെ ഏതാനും മണിക്കൂർ മുന്പാണ് തീപിടിത്തം ഉണ്ടായത്. നിർമാണത്തിലുള്ള ഒരു കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായതെന്ന് ഖത്തർ ലോകകപ്പ് ഒഫീഷൽസ് അറിയിച്ചു.
ലോകകപ്പ് ഫൈനൽ അടക്കം നടക്കാനിരിക്കുന്ന സ്റ്റേഡിയമാണ് ലൂസൈൽ. 80,000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ലൂസൈൽ സ്റ്റേഡിയത്തിനും 3.5 കിലോമീറ്റർ ദൂരെയാണ് അഗ്നിബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്.