പ്രതിഷേധം...
Thursday, November 24, 2022 12:19 AM IST
ഖത്തർ ലോകകപ്പിൽ ഒരുതരത്തിലുള്ള പ്രതിഷേധവും ഫിഫ അനുവദിക്കുന്നില്ല.
ഖത്തറിലെ മനുഷ്യാവകാശ ധ്വംസനത്തിന് എതിരേയും സ്വവർഗാനുരാഗത്തിന് എതിരായ കരിനിയമത്തിനെതിരേയും പ്രതിഷേധിക്കാൻ യൂറോപ്യൻ ടീമുകൾ തീരുമാനിച്ചിരുന്നു. വണ്ലൗ ആംബാൻഡ് അണിയാനായിരുന്നു ജർമനി, ഇംഗ്ലണ്ട്, ഡെന്മാർക്ക് ടീമുകളുടെ തീരുമാനം.
എന്നാൽ, ഫിഫ കടുത്ത നിലപാട് സ്വീകരിച്ചതോടെ ടീമുകൾക്ക് അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. പ്രതിഷേധിക്കും എന്നു പറഞ്ഞാൽ പ്രതിഷേധിച്ചിരിക്കും എന്ന നിലപാടുള്ള ടീമായിരുന്നു ജർമനി. ടീം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ഫിഫയുടെ നിലപാടിനെതിരേ വായ കൈകൊണ്ട് മൂടിയാണ് ജർമൻ സ്റ്റാർട്ടിംഗ് ഇലവൻ നിന്നത്.
ബെൽജിയം ടീമിന്റെ മുഴുവൻ കറുപ്പുള്ള വാം അപ്പ് കിറ്റ് ഫിഫ നിരോധിച്ചിരുന്നു. അതുപോലെ ബെൽജിയത്തിന്റെ എവേ ജഴ്സിയിലുള്ള ലൗ എന്ന വാക്ക് ഒഴിവാക്കാനും ഫിഫ ആവശ്യപ്പെട്ടിരുന്നു.