സഹലിനു പരിക്ക്
Friday, September 30, 2022 12:32 AM IST
ഐഎസ്എൽ 2022-23 സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇരുട്ടടിയായി സഹൽ അബ്ദുൾ സമദിന്റെ പരിക്ക്. വിയറ്റ്നാമിന് എതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാലിനു പരിക്കേറ്റ സഹൽ അബ്ദുൾ സമദിന് ഒരാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഒക്ടോബർ ഏഴിന് നടക്കുന്ന സീസൺ ഉദ്ഘാടന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.