ദുലീപ് ട്രോഫി: സൗത്ത്-വെസ്റ്റ് ഫൈനൽ
Monday, September 19, 2022 12:50 AM IST
സേലം: ദുലീപ് ട്രോഫിയിൽ സൗത്ത് സോണ്‍-വെസ്റ്റ് സോണ്‍ ഫൈനൽ. സെമിയിൽ സൗത്ത് സോണ്‍ നോർത്ത് സോണിനെ 645 റണ്‍സിനും വെസ്റ്റ് സോണ്‍ സെൻട്രൽ സോണിനെ 279 റണ്‍സിനും പരാജയപ്പെടുത്തി. ബുധനാഴ്ച മുതൽ കോയന്പത്തൂരിലാണു ഫൈനൽ. അഞ്ചു ദിവസമാണു മത്സരം.
ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണു സൗത്ത് സോണിന്റേത്. പി. സായ് കിഷോറിന്റെ 10 വിക്കറ്റ് പ്രകടനമാണു സൗത്ത് സോണിനു പടുകൂറ്റൻ ജയമൊരുക്കിയത്. സൗത്ത് സോണിന്റെ 630/8 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടി പറഞ്ഞ നോർത്ത് 207 റണ്‍സിനു പുറത്തായി.
ഷാംസ് മുലാനിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണു സെൻട്രൽ സോണിനെതിരേ വെസ്റ്റിനു ജയമൊരുക്കിയത്.