അമിതാഭ് ചൗധരി അന്തരിച്ചു
Wednesday, August 17, 2022 12:50 AM IST
ന്യൂഡൽഹി: ബിസിസിഐ മുൻ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി (62) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണു മരണം. ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റീവ് മാനേജരായും അദ്ദേഹം പ്രവർത്തിച്ചു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാർഖണ്ഡ് പോലീസിൽ ഐജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായിരുന്നു. 2005ലെ ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരായിരുന്നു അമിതാഭ് ചൗധരി.