റോയൽസ് മുതലാളി തല്ലി: ടെയ്ലർ
Sunday, August 14, 2022 12:18 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ടീമായ രാജസ്ഥാൻ റോയൽസിന്റെ മുതലാളിമാരിൽ ഒരാൾ മർദിച്ചു എന്ന വെളിപ്പെടുത്തലുമായി ന്യൂസിലൻഡ് മുൻ ക്രിക്കറ്റർ റോസ് ടെയ്ലർ.
2011 ഐപിഎൽ പോരാട്ടത്തിനിടെയാണ് സംഭവം. മൊഹാലിയിൽ പഞ്ചാബ് കിംഗ്സ് ഇലവണിന് എതിരായ തോൽവിക്കുശേഷമായിരുന്നു തനിക്ക് മർദനം ഏറ്റതെന്നും ടെയ്ലർ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തി.
195 റണ്‍സ് പിന്തുടരുന്നതിനിടെ എൽബിഡബ്ല്യു ആയി പൂജ്യത്തിനു പുറത്തായി. പണം തരുന്നത് പൂജ്യത്തിനു പുറത്താകാൻ അല്ലെന്നു പറഞ്ഞ് അന്ന് ഹോട്ടലിൽവച്ച് മുഖത്ത് അടിച്ചു. ‘റോസ് ടെയ്ലർ: ബ്ലാക്ക് ആൻഡ് വൈറ്റ് ’ എന്ന ആത്മകഥയിലൂടെ താരം പുറംലോകത്തെ അറിയിച്ചു.
ന്യൂസിലൻഡ് ഡ്രസിംഗ് റൂമിൽവച്ച് വർണവിവേചനം നേരിടേണ്ടിവന്നതായും റോസ് ടെയ്ലർ വ്യക്തമാക്കുന്നുണ്ട്.