പ​ന്ത്, സ​ഞ്ജു, പട്ടേൽ...
Sunday, August 7, 2022 12:08 AM IST
ഫ്ളോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ നാ​ലാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സ് നേ​ടി. ഋ​ഷ​ഭ് പ​ന്ത് (31 പ​ന്തി​ൽ 44), സ​ഞ്ജു വി. ​സാം​സ​ൺ (23 പ​ന്തി​ൽ 30 നോ​ട്ടൗ​ട്ട്), അ​ക്ഷ​ർ പ​ട്ടേ​ൽ (8 പ​ന്തി​ൽ 20 നോ​ട്ടൗ​ട്ട്), രോ​ഹി​ത് ശ​ർ​മ (16 പ​ന്തി​ൽ 33) തു​ട​ങ്ങി​യ​വ​രു​ടെ ബാ​റ്റിം​ഗ് ആ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.


സൂ​ര്യ​കു​മാ​ർ യാ​ദ​വ് 14 പ​ന്തി​ൽ 24 റ​ൺ​സ് നേ​ടി. രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് മൂ​ന്നും സൂ​ര്യ​കു​മാ​ർ യാ​ദ​വ്, അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​രു​ടെ ബാ​റ്റി​ൽ​നി​ന്ന് ര​ണ്ടും സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് ഒ​രു സി​ക്സും പി​റ​ന്നു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി ഒ​ബെ​ഡ് മ​കോ​യ്, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.