സ്പൈഡർ ചതിച്ചാശാനേ...
Monday, December 6, 2021 12:54 AM IST
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം സ്പൈഡർകാമിലെ തകരാർ കാരണം കളി താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ഫീൽഡിനു കുറുകെ വയറുകളിൽ ചലിപ്പിക്കുന്ന സ്പൈഡർകാം വളരെ താഴ്ന്ന് പിച്ചിനടുത്തായി കുടുങ്ങിയ നിലയിൽ പതിച്ചതോടെയാണിത്.
തകരാർ പരിഹരിക്കാൻ സമയമെടുക്കുമെന്നതു കണക്കിലെടുത്ത് അന്പയർ നിശ്ചിത സമയത്തിനു മുന്പുതന്നെ ചായയ്ക്കു പിരിയാൻ തീരുമാനിച്ചു. ഇടവേളയ്ക്കായി പവലിയനിലേക്കു മടങ്ങുന്പോൾ കാമറയ്ക്കു മുന്നിൽ ഇന്ത്യൻ കളിക്കാരുടെ ചില പ്രതികരണങ്ങൾ ചിരിയുണർത്തി.