ബംഗ്ലാദേശ് 153ന് പുറത്ത്
Wednesday, October 20, 2021 12:58 AM IST
മക്സറ്റ്: ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ് ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ഒമാനെതിരേ ബംഗ്ലാദേശ് 153 റൺസിന് പുറത്ത്.
ബംഗ്ലാദേശിനായി മുഹമ്മദ് നസീം ((64), ഷക്കീബ് അൽ ഹസൻ (42) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഒമാനുവേണ്ടി ബിലാൽ ഖാൻ 18 റൺസിനും ഫയാസ് ബട്ട് 30 റൺസിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ ഒമാൻ 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്.