നടരാജിനു കോവിഡ്
Thursday, September 23, 2021 12:51 AM IST
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ പേസർ ടി. നടരാജനു കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് കേസാണിത്.
ഡൽഹി ക്യാപിറ്റൽസിനെതിരേ ഇന്നലെ നടന്ന മത്സരത്തിനു മണിക്കൂറുകൾ മുന്‍പാണു നടരാജനു കോവിഡ് സ്ഥിരീകരിച്ചത്. അതോടെ നടരാജൻ ഐസൊലേഷനിൽ പ്രവേശിച്ചു. നടരാജനുമായി അടുത്ത സന്പർക്കമുള്ള ആറു ടീം അംഗങ്ങളും നിരീക്ഷണത്തിലാണ്.