ഷാമി, ഇഷാന്ത് തിളങ്ങി
ഷാമി, ഇഷാന്ത് തിളങ്ങി
Wednesday, June 23, 2021 1:14 AM IST
സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ന്‍​ഡി​ന് ഒന്നാം ഇന്നിംഗ്സിൽ ലീ​ഡ്. മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ട മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം ദി​വ​സം ന്യൂ​സി​ല​ന്‍​ഡ് 249 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. കീ​വി​സ് 32 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 217 റ​ണ്‍​സി​നു പു​റ​ത്താ​യി​രു​ന്നു.

നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ഷാ​മി​യും മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ ഇ​ഷാ​ന്ത് ശ​ര്‍​മ​യു​മാ​ണ് കി​വീ​സി​നെ ത​ക​ര്‍​ത്ത​ത്. ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ ര​ണ്ടും ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ര​ണ്ടു വി​ക്ക​റ്റി​ന് 101 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാണ് കിവീസ് അ​ഞ്ചാം ദി​വ​സം ആ​രം​ഭി​ച്ചത്. ഷാമിയും ഇഷാന്തും കിവീസ് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചു.

രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലിന്‍റെ (8) വിക്കറ്റാണ് നഷ്ടമായത്. രോഹിത് ശർമ (22), ചേതേശ്വർ പൂജാര (4) എന്നിവരാണ് ക്രീസിൽ.

അ​ഞ്ചാം ദി​വ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ കി​വീ​സി​നു റോ​സ് ടെ​യ്‌​ല​ര്‍ (11), ഹെ​ന്‍ റി ​നി​ക്കോ​ള​സ് (7), ബി​ജെ വാ​ട്‌​ലിം​ഗ് (1) എ​ന്നി​വ​രെ ന​ഷ്ട​മാ​യി. ഷാ​മി​യു​ടെ പ​ന്തി​ല്‍ മി​ക​ച്ചൊ​രു ക്യാ​ച്ചി​ലൂ​ടെ ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് ടെ​യ്‌​ല​റെ പു​റ​ത്താ​ക്കി​യ​ത്.


നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ (49) വാ​ല​റ്റ​ക്കാ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നു ന​ട​ത്തി​യ ചെ​റു​ത്തു​നി​ല്‍​പ്പാ​ണ് കി​വീ​സി​നെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ മ​റി​ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ആ​റി​നു 162 റ​ണ്‍​സി​ല്‍​നി​ന്നാ​ണ് കി​വീ​സ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യ​ത്. അ​വ​സാ​ന അ​ഞ്ചു വി​ക്ക​റ്റു​ക​ളി​ല്‍ 114 റ​ണ്‍​സാ​ണ് കി​വീ​സ് സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലെ​ത്തി​യ​ത്. കെ​യ്‌ൽ ജെ​മൈ​സ​ണും ടിം ​സൗ​ത്തി​യു​മാ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ​ത്. 16 പ​ന്ത് നേ​രി​ട്ട ജെ​മൈസ​ണ്‍ ഒ​രു സി​ക്‌​സി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ 21 റ​ണ്‍​സ് നേ​ടി. 46 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ഒ​രു ഫോ​റും സ​ഹി​ത​മാ​ണ് സൗ​ത്തി 30 റ​ണ്‍​സ് നേ​ടി​യ​ത്. കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍​ഡ് ഹോം 13 ​റ​ണ്‍​സി​നു പു​റ​ത്താ​യി. ട്രെ​ന്‍​ഡ് ബോ​ള്‍​ട്ട് (ഏ​ഴ്) പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.