നാലാം ടെസ്റ്റിന് ബുംറ ഇല്ല
Sunday, February 28, 2021 12:10 AM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പേസർ ജസ്പ്രീത് ബുംറ ഇല്ല. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് ബുംറയ്ക്ക് അവധി അനുവദിച്ചതായി ബിസിസിഐ അറിയിച്ചു. ബുംറയ്ക്ക് പകരം ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മാർച്ച് നാല് മുതൽ മൊട്ടേരയിലാണ് നാലാം ടെസ്റ്റ്. ബുംറയ്ക്കു പകരം ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരിൽ ആരെയെങ്കിലും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണുള്ളത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി-20 പരന്പരയിൽനിന്നും മൂന്ന് മത്സര ഏകദിന പരന്പരയിൽനിന്നും ബുംറയ്ക്ക് നേരത്തേ വിശ്രമം അനുവദിച്ചിരുന്നു.