റൂട്ടിനു സെഞ്ചുറി; ലീഡിനായി പോരാട്ടം
Monday, January 25, 2021 12:20 AM IST
ഗാലെ: ശ്രീലങ്ക x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇരു ടീമുകളും തമ്മിൽ പോരാട്ടം. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 381ന് എതിരേ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം മത്സരം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 339 റണ്‍സ് എടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് (186) തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി.
ആദ്യ ടെസ്റ്റിൽ 228 റണ്‍സ് നേടിയ റൂട്ടിന് ഇന്നലെ 14 റണ്‍സ് അകലെ ഇരട്ട സെഞ്ചുറി നഷ്ടപ്പെട്ടു. ജോസ് ബട്ലർ (55) അർധസെഞ്ചുറി നേടി. ലങ്കയുടെ ലസിത് എംബുൽഡെന്യ 132 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തി.