ക്ലാസിക് യുണൈറ്റഡ്
Friday, January 22, 2021 12:10 AM IST
ലണ്ടൻ: എവേ മത്സരത്തിൽ വീണ്ടും യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഒരാഴ്ചയ്ക്കിടെ പോൾ പോഗ്ബ വിജയഗോൾ കണ്ടെത്തിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണു യുണൈറ്റഡ് ഫുൾഹാമിനെ പരാജയപ്പെടുത്തിയത്. 19 മത്സരങ്ങളിൽ 40 പോയിന്റുമായി യുണൈറ്റഡ് ഒന്നാമത് തുടരുന്നു. എഡിസണ് കവാനിയാണു യുണൈറ്റഡിന്റെ ആദ്യഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ തോൽപ്പിച്ചു. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു സിറ്റി പരാജയപ്പെടുത്തിയത്. 38 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്.