കേരളം x ഡൽഹി ഇന്ന്
Thursday, January 14, 2021 11:46 PM IST
മുംബൈ: എലൈറ്റ് ഗ്രൂപ്പ് ഇയിൽ കേരളം ഇന്നു മൂന്നാം ജയത്തിനായി കരുത്തരായ ഡൽഹിക്കെതിരേ. പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും മുംബൈയെ എട്ട് വിക്കറ്റിനും കീഴടക്കിയ ആവേശവുമായാണ് കേരളം ഇറങ്ങുന്നത്. ഉച്ചയ്ക്ക് 12.00 മുതൽ മത്സരം. സ്റ്റാർ സ്പോർട്സ് 1ൽ തത്സമയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഡൽഹി എത്തുന്നത്. ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനാണ് ഡൽഹിയുടെ ക്യാപ്റ്റൻ. ഇന്ത്യൻ പേസർ ഇഷാന്ത് ശർമയും ഡൽഹിക്കൊപ്പമുണ്ടെന്നതും ശ്രദ്ധേയം.