ഷക്കീബ് തിരിച്ചെത്തുന്നു
Tuesday, November 24, 2020 11:15 PM IST
ധാക്ക: ഒരുവർഷത്തെ വിലക്കിനുശേഷം ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ ക്രിക്കറ്റ് കളത്തിലേക്കു തിരിച്ചെത്തുന്നു. ബംഗബന്ധു ട്വന്റി-20 ആഭ്യന്തര ക്രിക്കറ്റിലൂടെയാണു ഷക്കീബിന്റെ തിരിച്ചുവരവ്. വാതുവയ്പുകാർ സമീപിച്ച വിവരം ഐസിസിയുടെ അഴിമതിവിരുദ്ധ വിഭാഗത്തെ അറിയിക്കാത്തതിനായിരുന്നു താരത്തിനു വിലക്കേർപ്പെടുത്തിയത്.