സെജിൻ ഇന്ത്യൻ ബാസ്കറ്റ് ടീമിൽ
Sunday, November 22, 2020 11:32 PM IST
മനാമ (ബഹ്റിൻ): ഫിബ ഏഷ്യ കപ്പ് 2021 ക്വാളിഫയർ വിൻഡോ രണ്ട് പോരാട്ടത്തിനുള്ള ഇന്ത്യൻ പുരുഷ ബാസ്കറ്റ്ബോൾ ടീമിൽ മലയാളി താരം സെജിൻ മാത്യു ഇടംപിടിച്ചു. തിരുവല്ല സ്വദേശിയായ സെജിൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ താരമാണ്.ഒഎൻജിസിയുടെ വിശേഷ് ആണ് ഇന്ത്യൻ നായകൻ. 24 മുതൽ 30വരെയാണ് മത്സരം.