ഫുട്ബോൾ സംഘാടകൻ ബാപ്പു ഡോക്ടർ യാത്രയായി
Tuesday, October 27, 2020 12:36 AM IST
മലപ്പുറം: മലപ്പുറത്തുകാരുടെ പ്രിയങ്കരനായ ഹോമിയോ ഡോക്ടറും പണ്ഡിതനും ഫുട്ബോൾ സംഘാടകനുമായിരുന്ന തോരപ്പ മുഹമ്മദ് എന്ന ബാപ്പുക്ക(87)നിര്യാതനായി. വൈദ്യം, സ്പോർട്സ്, കല, സാഹിത്യം, ശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ അറിവുണ്ടായിരുന്ന അദ്ദേഹം മികച്ച ഫുട്ബോൾ സംഘാടനത്തിനുള്ള ഫിഫയുടെ അംഗീകാരവും നേടിയിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങളുണ്ട്.
മലപ്പുറം സോക്കർ ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളാണ്. മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഫുട്ബോൾ സംഘാടകനെന്ന നിലയിൽ 2001ൽ ഫിഫയുടെ അംഗീകാരം ലഭിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: തസീഫ്, ആസ്യ, ജാസ്മിൻ. മരുമക്കൾ:സുനീറ, മൂസാപ്പു പുല്ലാര, സൂപ്പർ അഷറഫ് (സൂപ്പർ സ്റ്റുഡിയോ, മലപ്പുറം).